തിരുവനന്തപുരം : മുനമ്പം പ്രശ്‌നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്...
തിരുവനന്തപുരം : മുനമ്പം പ്രശ്‌നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണമെന്നും ബില്ല് പാസായി എന്നു കരുതി മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നും ഇതിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞുവെന്നും സതീശന്‍ പറഞ്ഞു.
മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കുട പിടിക്കാന്‍ പാടില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പ് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Munambam Issue, Waqf Bill, VD Satheesan
COMMENTS