തിരുവനന്തപുരം : വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മുനമ്പം ജനതയെ ഒറ്റു കൊടുത്ത കേരളത്തില്‍ നിന്നുള്ള എല്‍ ഡി എഫ്, യുഡിഎഫ് എംപി മാര്‍ ...
തിരുവനന്തപുരം : വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ മുനമ്പം ജനതയെ ഒറ്റു കൊടുത്ത കേരളത്തില്‍ നിന്നുള്ള എല്‍ ഡി എഫ്, യുഡിഎഫ് എംപി മാര്‍ രാജി വയ്ക്കണം: പി സി ജോര്‍ജ്.
മുനമ്പം പ്രശ്നത്തിന്റെ ശാശ്വതമായ പരിഹാരത്തിന് വഖഫ് നിയമ ഭേദഗതിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്ന തിരിച്ചറിവില്‍, വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന് കെ സി ബി സി, സി ബി സി ഐ, കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഉള്‍പ്പെടെയുള്ള ക്രൈസ്തവരുടെ സംഘടനകള്‍ കേരളത്തില്‍ നിന്നുള്ള എം പി മാരോട് ആവശ്യപ്പെട്ടിരുന്നു.
സുരേഷ് ഗോപി എം പി ഒഴികെ കേരളത്തില്‍ നിന്നുള്ള യു ഡി എഫ്, എല്‍ ഡി എഫ് എം പിമാര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു വഖഫ് ഭേദഗതിയെ എതിര്‍ത്ത് സംസാരിക്കുകയും വോട്ട് ചെയ്യുകയും ഉണ്ടായി.
ഭരണഘടനാ തത്വത്തിനോ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കോ ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്ന സന്ദേശമാണ് എല്‍ ഡി എഫ്, യുഡിഫ് എം പി മാര്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്.
മുനമ്പം ജനതയെ ഒറ്റുകൊടുത്ത കേരളത്തില്‍ നിന്നുള്ള എന്‍ഡിഎഫ് യുഡിഎഫ് എം പിമാര്‍ രാജി വയ്ക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
Key words: LDF , UDF, MP, Munambam Land Issue , PC George
COMMENTS