തിരുവനന്തപുരം : തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്...
തിരുവനന്തപുരം : തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്‌തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഓവര്‍ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആര്‍ടിസിയില്‍ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്.
Key Words: KB Ganeshukumar, KSRTC, Salary
COMMENTS