Kottayam nursing college ragging case
കോട്ടയം: സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 11 നാണ് നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികളായ സാമൂവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. ആറ് ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് ക്രൂരമായ റാഗിങ്ങിന് ഇരയായത്. കേസില്‍ കഴിഞ്ഞ ആഴ്ച കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
Keywords: Nursing college, Ragging Case, Bail, Court
COMMENTS