മുംബൈ: 2027ലെ ഏകദിന ലോകകപ്പ് കൂടി നേടിയിട്ടേ വിരമിക്കൂ എന്ന പ്രഖ്യാപനവുമായി സൂപ്പര്‍താരം വിരാട് കോലി. 2027ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമ...
മുംബൈ: 2027ലെ ഏകദിന ലോകകപ്പ് കൂടി നേടിയിട്ടേ വിരമിക്കൂ എന്ന പ്രഖ്യാപനവുമായി സൂപ്പര്‍താരം വിരാട് കോലി. 2027ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിനും താനുണ്ടാകുമെന്നാണ് കോലിയുടെ പ്രഖ്യാപനം.
ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ മുതിര്‍ന്ന താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് വൃത്തങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ നടന്നിരുന്നു.
നിലവില്‍ ഐപിഎലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് കളിക്കുന്ന കോലി, മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് 2027ലെ ഏകദിന ലോകകപ്പിലും കളിക്കുമെന്ന് പ്രഖ്യാപിച്ചത്. കരിയറിലെ അടുത്ത പ്രധാന നീക്കമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഇത്.
Key Words : Virat Kohli, Cricket

							    
							    
							    
							    
COMMENTS