കണ്ണൂര്‍ : കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്ത...
കണ്ണൂര്‍ : കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തും, എസ്എഫ്‌ഐ , ഡി വൈ എഫ് ഐ നേതൃത്വനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ രാഗേഷ് കണ്ണൂര്‍ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കര്‍ഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ്.
എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയര്‍ന്നുവന്ന നേതാവാണ് രാഗേഷ്. കൂടാതെ, എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. പ്രിയ വര്‍ഗീസാണ് ജീവിത പങ്കാളി.
Key Words: K.K. Ragesh, CPM Kannur District Secretary, KK Ragesh
 

 
							     
							     
							     
							    
 
 
 
 
 
COMMENTS