വടകര : ന്യൂമോണിയ ബാധയെ തുടര്‍ന്ന് പത്രാധിപരും എഴുത്തുകാരനും സോഷ്യലിസ്റ്റുമായ ഇ.വി ശ്രീധരന്‍ അന്തരിച്ചു. വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ചായ...
വടകര : ന്യൂമോണിയ ബാധയെ തുടര്‍ന്ന് പത്രാധിപരും എഴുത്തുകാരനും സോഷ്യലിസ്റ്റുമായ ഇ.വി ശ്രീധരന്‍ അന്തരിച്ചു. വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
മദ്രാസില്‍ നിന്നും പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ഇദ്ദേഹം കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് രണ്ട് വര്‍ഷം കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും പ്രവര്‍ത്തിച്ചു.എലികളും പത്രാധിപരും, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ഈ നിലാവലയില്‍, ലബോറട്ടറിയിലെ പൂക്കള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങളാണ്. ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകളാണ്.
Key Words: Journalist E.V. Sreedharan, Passed Away
COMMENTS