സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാസപ്പടി കേസില്‍ അത്ര ഗൗരവം കാണുന്നില്ലെന്നും കേസിനെപ്പറ്റി ബേജാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാസപ്പടി കേസില്‍ അത്ര ഗൗരവം കാണുന്നില്ലെന്നും കേസിനെപ്പറ്റി ബേജാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസല്ലേ, കോടതിയില്ലേ, വരട്ടെ കാണാമെന്നായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം.
മകള്‍ വീണയുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.
ഇവിടെ എന്റെ മകള്‍ എന്നു പറഞ്ഞാണ് മാധ്യമങ്ങള്‍ തുടങ്ങിയത്. അതിനു പിന്നലെ ലക്ഷ്യം പാര്‍ട്ടി മനസ്സിലാക്കിയിട്ടുണ്ട്.
മുന്‍പ് ബിനീഷ് കോടിയേരി കേസില്‍ പ്രതിയായപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നു മാറിനിന്ന സംഭവുമായി മാസപ്പടി കേസ് താരതമ്യം ചെയ്യേണ്ടതില്ലെന്നും വിജയന്‍ പ്രതികരിച്ചു.
ആ കേസില്‍ കോടിയേരിയുടെ പേരില്ല, ഈ കേസില്‍ എന്റെ പേരുണ്ട്. അതു പാര്‍ട്ടി തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്തിട്ടുണ്ട്. ഈ കേസ് തന്നെ ബാധിക്കുന്ന കാര്യമല്ല. കോടതിയിലുള്ള കേസ് അല്ലേ, അതിനെപ്പറ്റി ഒന്നും പറയുന്നില്ല. കേസ് കോടതിയില്‍ അല്ലേ നിങ്ങളുടെ മുന്നിലല്ല അതിനെക്കുറിച്ചു പറയേണ്ടത്. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. അത് അധികം വേഗത്തില്‍ കിട്ടുന്നതല്ലെന്നായിരുന്നു പിണറായി പറഞ്ഞത്.
കോടതിയിലുള്ള കാര്യം അതിന്റെ വഴിക്കു നടന്നോളും. മാധ്യമങ്ങള്‍ അതാലോചിച്ച് ബേജാറാവേണ്ട. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് നേരത്തേ മുതല്‍ എല്ലാവര്‍ക്കും അറിയാം. നാടിനെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. എന്നാല്‍, തന്റെ രാജിവരുമോ എന്നാണ് പലരും നോക്കിനില്‍ക്കുന്നത്.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണ്. എന്റെ മകളായതിനാലാണ് വേട്ടയാടുന്നത്. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. ആദായനികുതിയും ജി എസ് ടിയും നല്‍കിയിട്ടുണ്ട്. അതെല്ലാം മറച്ചുവച്ചല്ലേ പറയുന്നത്. അത് അത്ര പെട്ടെന്ന് തീരില്ല. എന്റെ രാജി മോഹിച്ച് നില്‍ക്കൂവെന്നും മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്‌റഞ്ഞു.
Summary: Kerala Chief Minister Pinarayi Vijayan said that the case of bribe filed against his daughter Veena Vijayan is not serious one. In response to a question in the press conference, Pinarayi said that his daughter Veena's company received no black money.
COMMENTS