തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്ക...
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോര്‍ജിനെ ഒഴിവാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തും.
താന്‍ അറിയാതെയാണ് ആര്‍സിസിയില്‍ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ ആര്‍സിസിയില്‍ നടന്നത് കാത്ത് ലാബിന്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.
Key Words: Investigation, Minister Veena George, Cath Lab, RCC
COMMENTS