ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. സെന്‍സെക്സ് ഒറ്റയടിക്ക് മൂവായിര...
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി.
സെന്‍സെക്സ് ഒറ്റയടിക്ക് മൂവായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിക്ക് മാത്രമല്ല ഏഷ്യന്‍ വിപണിക്ക് മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്.
ജപ്പാന്‍, ഹോങ്കോങ് സൂചികകള്‍ ഒന്‍പത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാര്‍ കമ്പനികളുടെ മൂല്യവും കൂപ്പുകുത്തി. അതേസമയം ഡൊണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
യുഎസ്സിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Key Words: Indian Market Collapses, Donald Trump, Tariff War
COMMENTS