ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ നടപടിയെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിയുമായി പ...
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ നടപടിയെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിയുമായി പാക്കിസ്ഥാന്‍. പാകിസ്ഥാനെതിരായ ഇന്ത്യയുടെ കര്‍ശന നടപടികള്‍ക്ക് മറുപടിയായി, ഇസ്ലാമാബാദ് വ്യാഴാഴ്ച ഇന്ത്യയുമായുള്ള എല്ലാ വ്യവഹാരങ്ങളും നിര്‍ത്തിവച്ചു.
ഷിംല കരാർ അടക്കമുള്ള കരാറുകള്‍ മരവിപ്പിക്കാനും വാഗാ അതിർത്തി അടച്ചുപൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ ഇന്ത്യ നടത്തുന്നതോ ആയ എല്ലാ വിമാനക്കമ്പനികള്‍ക്കും അനുമതി നിഷേധിച്ച് പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ഉടനടി അടച്ചിടുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാക്ക് വ്യോമമേഖല ഉപയോഗിക്കാനാവില്ല.
കൂടാതെ, ഏപ്രില്‍ 31 മുതല്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ അംഗബലം 30 നയതന്ത്രജ്ഞരും ജീവനക്കാരുമായി കുറയ്ക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
സിഖ് മത തീര്‍ത്ഥാടകര്‍ ഒഴികെ സാര്‍ക്ക് വിസാ നിയന്ത്രണ രേഖയ്ക്ക് കീഴിലുള്ള ഇന്ത്യക്കാര്‍ക്കുള്ള എല്ലാ വിസകളും പാകിസ്ഥാന്‍ റദ്ദാക്കി. പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദേശീയ സുരക്ഷാ സമിതിയുടെ (എന്‍എസ്സി) യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഇസ്ലാമാബാദിനെതിരെ പ്രഖ്യാപിച്ച ഇന്ത്യന്‍ നടപടികള്‍ അവലോകനം ചെയ്തു. ഇതേത്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞത്. പാകിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഇന്ത്യന്‍ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്ടാക്കളോട് ഏപ്രില്‍ 30 ന് മുമ്പ് പാകിസ്ഥാന്‍ വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ തസ്തികകള്‍ റദ്ദാക്കിയതായും ഈ ഉപദേഷ്ടാക്കളുടെ സപ്പോര്‍ട്ട് സ്റ്റാഫും ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
Key Words: Indian Citizens, Pakistan , Pahalgam Terror Attack
COMMENTS