വാഷിംഗ്ടണ്‍ : അമേരിക്കയ്ക്കും ലോക രാജ്യങ്ങള്‍ക്കും ഏപ്രില്‍ 2 വാണിജ്യപരമായി സുപ്രധാന ദിനം തന്നെയാണ്. ഏപ്രില്‍ 2 മുതല്‍ അമേരിക്കയുടെ പരസ്പര ...
വാഷിംഗ്ടണ്‍ : അമേരിക്കയ്ക്കും ലോക രാജ്യങ്ങള്‍ക്കും ഏപ്രില്‍ 2 വാണിജ്യപരമായി സുപ്രധാന ദിനം തന്നെയാണ്. ഏപ്രില്‍ 2 മുതല്‍ അമേരിക്കയുടെ പരസ്പര തീരുവ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, 'അന്യായമായ'തും ഉയര്‍ന്ന നിരക്കുകള്‍ ചുമത്തി യുഎസ് കയറ്റുമതിക്കാര്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും വൈറ്റ് ഹൗസ് തിങ്കളാഴ്ച ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുദ്ധിശാലിയായ മനുഷ്യനെന്നു വിളിച്ച് പുകഴ്ത്തിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം ഇന്ത്യയെ അധികനികുതിയുടെ പേരില്‍ വീണ്ടും കുറ്റപ്പെടുത്തുന്നത്.
'അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നു, ഇത് യുഎസ് ഉല്‍പ്പന്നങ്ങള്‍ ചില വിദേശ വിപണികളില്‍ എത്തുന്നത് ഏതാണ്ട അസാധ്യമാക്കുന്നു' എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്.
Key Words: Donald Trump, Narendra Modi, US Tariff War
COMMENTS