ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ ലഹരിവേട്ട. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ ലഹരിവേട്ട. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഹരിക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണു നാവികസേന അറിയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കപ്പലുകള്‍ അടക്കം യാനങ്ങള്‍ക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷ് ആണ് വന്‍ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിങ്ങിനിടെ ആയിരുന്നു ബോട്ടുകള്‍ തടഞ്ഞ് പരിശോധന നടത്തിയത്.
Key Words : Indian Ocean, Drug Hunt, Hashish , Heroin
COMMENTS