Hollywood actor Val Kilmer passed away
ലോസ് ആഞ്ചെലസ്: ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം. അദ്ദേഹത്തിന്റെ ബാറ്റ്മാന്‍ ഫോറെവര്‍ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രവും ദി ഡോര്‍സ് എന്ന ചിത്രത്തിലെ ജിം മോറിസണ്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1984 ല്‍ ടോപ്പ് സീക്രട്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. തുടര്‍ന്ന് 1991 ല്‍ പുറത്തിറങ്ങിയ ദി ഡോര്‍സ് എന്ന സിനിമയിലെ മോറിസണ്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ടോപ്പ് ഗണ്‍, റിയല്‍ ജീനിയസ്, വില്ലോ, ഹീറ്റ്, ദ സെയിന്റ് എന്ന ചിത്രങ്ങളിലെല്ലാം തിളങ്ങി.
Keywords: Val Kilmer, Hollywood, Passed away
COMMENTS