കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ ഉൾപ്പെടെ ഉള്ളവർക്ക് എസ്എഫ്ഐഒ നൽകിയ കുറ്റപത്രത്തിൽ തുടർനടപടികൾ രണ്ടുമാസത...
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ ഉൾപ്പെടെ ഉള്ളവർക്ക് എസ്എഫ്ഐഒ നൽകിയ കുറ്റപത്രത്തിൽ തുടർനടപടികൾ രണ്ടുമാസത്തേക്ക് കേരള ഹൈക്കോടതി വിലക്കി.
ഹർജിയിൽ തീരുമാനമാകുന്നതുവരെ സമൻസ് അയക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കാനാണ് കോടതി നിർദേശം.
ഈ കേസിൽ പ്രതിസ്ഥാനത്തുള്ള കൊച്ചിയിലെ സി എം ആർ എൽ കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
സിഎംആർഎലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിന് വിടാനും തീരുമാനിച്ചു.
ഈ കേസിൽ വിശദമായ വാദം കേൾക്കുന്നതിന് കേന്ദ്രസർക്കാർ സമയം ആവശ്യപ്പെട്ടതും വീണയ്ക്കും കൂട്ടർക്കും താൽക്കാലിക ആശ്വാസമായി.
കേസിൽ രണ്ടുമാസത്തേക്ക് തൽസ്ഥിതി തുടരണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എസ്എഫ്ഐ ഒ റിപ്പോർട്ടിൽ കുറ്റം ചുമത്തിയതിന് ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആർഎൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സിഎംആർഎല്ലിനും കേന്ദ്രസർക്കാരിനും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വീണ ഉൾപ്പെടെയുള്ളവർ കുറ്റം ചെയ്തുവെന്ന് കാട്ടി എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഏഴിലാണ് എസ്എഫ്ഐ ഒ പരാതി സമർപ്പിച്ചത്.
എസ്എഫ്ഐ ഒയുടെ റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് കോടതി അന്ന് ഹർജി ഫയലിൽ സ്വീകരിച്ചത്.
സി എംആർഎൽ ഉടമ ശശിധരൻ കർത്തയാണ് കേസിലെ ഒന്നാംപ്രതി. വീണാ വിജയൻ പതിനൊന്നാം പ്രതിയാണ് '
ഈ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇടപെട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ മാസപ്പടിക്കേസ് വരും എന്നാണ് ഇ ഡിയുടെ നിലപാട്.
ഇത്തരത്തിൽ പുതിയൊരു കേസ് കൂടി വൈകാതെ പ്രതിസ്ഥാനത്തുള്ളവർക്ക് നേരെ വരാൻ സാധ്യതയുണ്ട്.
ഇതിനായി എസ് എഫ് ഐ ഒ യുടെ റിപ്പോർട്ട് ഇ ഡി വിശദമായി പഠിച്ചു വരികയാണ്. ഈ കേസിൽ ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കി കിട്ടിയാൽ ഉടൻ ഇ ഡി തുടർനടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.
Keywords: Veena Vijayan, Pinarayi Vijayan, Kerala, SFIO, ED, CMRL
COMMENTS