കൊച്ചി : കരുവന്നൂര്‍ ബാങ്ക്തട്ടിപ്പിലെഅന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. നാലുവര്‍ഷമായിട്ടും അന്വേഷണ പ...
കൊച്ചി : കരുവന്നൂര്‍ ബാങ്ക്തട്ടിപ്പിലെഅന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. നാലുവര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു,
ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്, എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്, ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് പറഞ്ഞു,
കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസന്വേഷണത്തിന് ഒറിജിനല്‍ രേഖകള്‍ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സാധാരണക്കാരുടെ പണമാണ് കൊള്ള ചെയ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഇടപാടുകളുടെ അന്വേഷണമാണ് നടത്തേണ്ടതെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍, അതിന് സമയം ആവശ്യമായിവരുമെന്ന് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നുമാസത്തെ സമയം വേണ്ടിവരും. അതു കുറച്ചു കൂടിപ്പോയില്ലേ എന്ന് കോടതി ചോദിച്ചു. സിബിഐ അഭിഭാഷയില്‍ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു.
കരുവന്നൂര്‍ കേസ് സി ബി ഐക്ക് കൈമാറണമെന്ന് ഹര്‍ജി ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ശരിയല്ല, അത്തരം പ്രവണതകള്‍ അനുവദിക്കാനും ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
Key Words: High Court, CBI
COMMENTS