ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. ടൂറിസ്റ്റ് ...
ന്യൂയോര്‍ക്ക്: യു.എസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് വ്യാഴാഴ്ചതകര്‍ന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്‌പെയിനിലെ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. മരിച്ചവരില്‍ പൈലറ്റ്, രണ്ടു മുതിര്‍ന്നവര്‍, മൂന്നു കുട്ടികള്‍ എന്നിങ്ങനെ ആറു പേരുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹെലികോപ്റ്റര്‍ യാത്ര പുറപ്പെട്ടത്.
Key Words: Helicopter Crash, Hudson River, New York City
COMMENTS