തിരുവനന്തപുരം : മതസംവരണം അനര്‍ഹമായി നേടുന്നവര്‍ പിന്നാക്കക്കാരുടെ സംവരണത്തില്‍ കൈ കടത്തരുതെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന...
തിരുവനന്തപുരം : മതസംവരണം അനര്‍ഹമായി നേടുന്നവര്‍ പിന്നാക്കക്കാരുടെ സംവരണത്തില്‍ കൈ കടത്തരുതെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ വിഭവങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തിലും സംവരണം നടപ്പാക്കുന്ന കാര്യത്തിലും കൃത്യമായ പരിശോധന ആവശ്യമുണ്ടെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാനാണ് മുസ്ലിം ലീഗും സി.പി.എമ്മും മത്സരിക്കുന്നത്. ഈഴവാദി പിന്നാക്ക വിഭാഗങ്ങള്‍ സംവരണത്തില്‍ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിനുവേണ്ടി ഒരു കമ്മീഷനെ വെക്കാന്‍ എന്താണ് സര്‍ക്കാര്‍ മടിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായും ജനാധിപത്യപരമായും മറുപടി പറയേണ്ടതിന് പകരം വര്‍ഗീയ നിലപാട് ഉയര്‍ത്തി പ്രതിരോധിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുത്.
വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചാല്‍ ബി ജെ പി അത് നേരിടും. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന നീക്കം മുസ്ലീംലീഗും സി പി എമ്മും അവസാനിപ്പിക്കണം. ജാതി സെന്‍സെക്‌സ് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ കേരളത്തിലെ ഈഴവാദി പിന്നാക്കക്കാര്‍ക്ക് ലഭിക്കുന്ന സംവരണത്തില്‍ എത്ര ശതമാനം അപഹരിക്കപ്പെടുന്നുണ്ട് എന്നതിന് മറുപടി പറയണം.
Key Words: Government, Reservation, K. Surendran
COMMENTS