COFEPOSA charged against actress Ranya Rao
ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെതിരെ കൊഫെപോസ വകുപ്പ് ചുമത്തി. കേസന്വേഷിക്കുന്ന ഡി.ആര്‍.ഐയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയാണ് കേസിലെ പ്രതികളായ രന്യ റാവു, തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരെ കൊഫെപോസ ചുമത്തിയത്.
ഇതോടെ ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല. നിലവില്‍ പ്രതികള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണുള്ളത്. നടി ജാമ്യത്തിനായി നിരന്തരം കോടതികളെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സി നിര്‍ണായക നീക്കം നടത്തിയത്.
Keywords: Gold Smuggling case, COFEPOSA, Ranya Rao
 

 
							     
							     
							     
							    
 
 
 
 
 
COMMENTS