കൊച്ചി : രാജ്യാന്തര വിപണിയുടെ അലയൊലികളില്‍ കേരളത്തിലും പുതുചരിത്രമെഴുതി സ്വര്‍ണം വില. പവന് 70,000 രൂപയെന്ന വലിയ റെക്കോര്‍ഡാണ് ഇന്ന് സ്വര്‍ണവ...
കൊച്ചി : രാജ്യാന്തര വിപണിയുടെ അലയൊലികളില്‍ കേരളത്തിലും പുതുചരിത്രമെഴുതി സ്വര്‍ണം വില. പവന് 70,000 രൂപയെന്ന വലിയ റെക്കോര്‍ഡാണ് ഇന്ന് സ്വര്‍ണവിലയെ കാത്തിരുന്നത്. 200 രൂപ വര്‍ധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് വില 8,770 രൂപയുമായി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോള്‍ വിലവര്‍ധനയുടെ ഭാരം ഇതിലുമേറെ.
ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോര്‍ഡ് ഇനി പഴങ്കഥയാണ്.
ഈ വര്‍ഷം ഇതിനകം പവന് 13,280 രൂപ കൂടിയത്. ഗ്രാമിന് വര്‍ദ്ധിച്ചത് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും കൂടിയിരുന്നത്.
Key Words: Kerala Gold Rate, Record
COMMENTS