കൊച്ചി : പ്രമുഖ വ്യവസായിയും വിവാദമായ എംപുരാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പ...
കൊച്ചി : പ്രമുഖ വ്യവസായിയും വിവാദമായ എംപുരാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി.
ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്.
വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടക്കുന്നതായും പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു.
Key Words: Gokulam Group,RBI, FEMA , ED Raid
COMMENTS