ന്യൂഡല്‍ഹി : നിയമസഭാ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശി...
ന്യൂഡല്‍ഹി : നിയമസഭാ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍.പി എസ് ശ്രീധരന്‍പിള്ള. രാഷ്ട്രപതിക്ക് മുകളില്‍ ജുഡീഷ്യറി വന്നാല്‍ അപകടമുണ്ടോ എന്നും എന്ത് സംഭവിക്കും എന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ജുഡീഷ്യറിയും ലെജിസ്‌ളേച്ചറും എക്‌സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുതെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരുന്നുവെന്നും അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Goa Governor, Supreme Court, President, Governor, Assembly Bills
COMMENTS