Footage of Hindustan Power Limited's workers being treated like dogs has surfaced. There is also a complaint that the owner of the institution entered
സ്വന്തം ലേഖകന്‍
കൊച്ചി : ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡീലറായി പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ തൊഴിലാളികളെ നായ്ക്കളെ പോലെ നടത്തി നിലത്തുനിന്നു നാണയം നക്കിയെടുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ടാര്‍ഗറ്റ് തികയ്ക്കാത്ത തൊഴിലാളികളെയാണ് ക്രൂരമായി പീഡിപ്പിച്ചിരുന്നത്. കൊച്ചിയിലും പെരിന്തല്‍മണ്ണയിലും നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പരാതി.
വീടുകള്‍ തോറും പാത്രങ്ങളും മറ്റും കൊണ്ടുനടന്ന് വില്‍ക്കുകയാണ് ഇവരുടെ ജോലി. ഇത്തരത്തില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത വരെയാണ് സ്ഥാപന ഉടമ ഹുബൈലും കൂട്ടരും ക്രൂരമായി ഉപദ്രവിച്ചിരുന്നത്. സമാനമായ കേസില്‍ നേരത്തെയും ജയിലില്‍ കിടന്നിട്ടുള്ള ആളാണ് ഹുബൈല്‍. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ഈ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്ന വനിതകളെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ടാര്‍ഗറ്റ് തികയ്ക്കാത്ത തൊഴിലാളികളെ അതിക്രൂരമായ ആണ് പീഡിപ്പിച്ചിരുന്നത്. ദിവസവും 2000 രൂപയെങ്കിലും ടാര്‍ഗറ്റ് എത്തിക്കാത്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചിരുന്നത്.
ടാര്‍ഗറ്റ് തികയ്ക്കാത്ത വരെ രാത്രിയില്‍ വിളിച്ചുവരുത്തി നനഞ്ഞ തോര്‍ത്ത് കൊണ്ട് ശരീരത്ത് അടിക്കുക, അസഭ്യം പറയുക, അടിവസ്ത്രത്തില്‍ നിര്‍ത്തുക, ഒരാളുടെ ജനനേന്ദ്രിയത്തില്‍ മറ്റൊരാള്‍ പിടിച്ചു നില്‍ക്കുക ഇങ്ങനെ പല തരത്തിലാണ് പീഡനം നടന്നിരുന്നത്.
ഇതിനെക്കുറിച്ച് നേരത്തെ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ സ്ഥാപന ഉടമ രാത്രിയില്‍ കടന്നുകയറി പേഴ്‌സണല്‍ അസസ്‌മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നതായും പരാതിയുണ്ട്.
പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വില്‍ക്കാനായി വീടുകളിലേക്ക് പോകുമ്പോള്‍ ഹുബൈല്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചിരുന്നു. അതിനാല്‍ അവര്‍ക്ക് ചൂഷണത്തെക്കുറിച്ച് വീട്ടുകാരോട് പറയാന്‍ പോലും കഴിഞ്ഞിരുന്നില്ല.
പുരുഷ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെ പോലെ നടത്തി പാത്രത്തില്‍ നിന്ന് നാണയത്തുട്ട് നക്കി എടുക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. ഇത് കൂടാതെ ഇവര്‍ നായയെ പോലെ നടന്നു മുറിയുടെ നാല് മൂലകളിലും മൂത്രമൊഴിക്കുന്നതായി അഭിനയിക്കണം. ഒരാള്‍ ചവച്ച് തുപ്പുന്ന പഴം മറ്റൊരാള്‍ നക്കിയെടുക്കണം. തറയില്‍ ഇടുന്ന നാണയം നക്കിയെടുക്കണം. ടാര്‍ഗറ്റ് തികയാത്തവര്‍ പരസ്പരം ജനനേന്ദ്രിയത്തില്‍ പിടിച്ചുനില്‍ക്കണം ഇങ്ങനെ തുടങ്ങി പലതരത്തില്‍ ആയിരുന്നു പുരുഷന്മാര്‍ നേരിട്ട പീഡനം.
ഇത്തരം പീഡനങ്ങളെക്കുറിച്ച് പുറത്ത് പറയുന്നവര്‍ക്ക് എതിരെ കടുത്ത ശിക്ഷാ നടപടികള്‍ എടുത്തിരുന്നതായും പറയുന്നു. പരമാവധി 8000 രൂപ വരെയായിരുന്നു ഇവിടെ ശമ്പളം.
ടാര്‍ഗറ്റ് തികയ്ക്കുന്നവര്‍ക്ക് വലിയ ശമ്പളത്തില്‍ പ്രമോഷന്‍ നല്‍കുമെന്നും പറഞ്ഞിരുന്നു. ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്നത് മാനേജര്‍മാരെ കൊണ്ടാണ്.
ടാര്‍ഗറ്റ് തികയ്ക്കാനുള്ള പ്രചോദനമായിട്ടാണ് ശിക്ഷയെ ഇവിടെ വാഴ്ത്തുന്നത്. ജീവനക്കാര്‍ തമ്മില്‍ ആശയവിനിമയം നടത്താതിരിക്കാനും മാനേജര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ജീവനക്കാരില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. ഇതുവരെ ഔപചാരികമായ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, മറ്റൊരു ലൈംഗിക പീഡനക്കേസില്‍ സ്ഥാപനത്തിന്റെ ഉടമ ഇതിനകം ജാമ്യത്തിലാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ ശക്തമായി അപലപിച്ച മന്ത്രി വി ശിവന്‍കുട്ടി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി. ഇതേസമയം, ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തകര്‍ കലൂര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
COMMENTS