ED seeks Veena Vijayan's statement
കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടെന്നു സൂചന. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതു സംബന്ധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി അപേക്ഷ നല്‍കി.
നേരത്തെ കേസില്‍ എസ്.എഫ്.ഐ.ഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപേക്ഷ നല്‍കി ഇ.ഡി വാങ്ങിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെ പകര്‍പ്പും പ്രതികളുടെ മൊഴിയുമടക്കം ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് ഇ.ഡി കടക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
KeywordsL ED, CMRL, Exalogic, Veena Vijayan, Notice, Court
COMMENTS