കോഴിക്കോട് : പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓ...
കോഴിക്കോട് : പ്രമുഖ വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിലെത്തിയാണ് ചോദ്യം ചെയ്തത്. ഗോകുലം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തി.
കോഴിക്കോട്ടെ അരയിടത്ത് പാലത്തെ ഗോകുലം മാളിന് സമീപത്തെ ഗോകുലം കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍മാര്‍ ചോദ്യം ചെയ്തത്.
ഗോകുലം ഗ്രൂപ്പിന്റെ സംസ്ഥാനത്തിനകത്തെയും ചെന്നൈയിലെയും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.
കുറച്ച് ദിവസം മുന്‍പ് ഗോകുലം ഗ്രൂപ്പിന്റെ കമ്പനികളിലേക്ക് വലിയ തുക എത്തിയിരുന്നു. അതിന്റെ ഉറവിടം സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇ ഡി പരിശോധിക്കുന്നത്.
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് സിനിമയുമായി ബന്ധമില്ലെന്ന് ഇ ഡി വ്യത്തങ്ങള്‍ സൂചിപ്പിച്ചു.
Key Words: ED, Gokulam Gopalan, Kozhikode, Raid
COMMENTS