കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ എംഡി ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്...
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ എംഡി ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഉച്ചയ്ക്ക് ഒരു മണിയോടെ ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. അതിനുള്ള ഉത്തരം കൃത്യമായി നല്‍കിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Key Words: Gokulam Gopalan, ED
COMMENTS