ED issues another notice to Gokulam Gopalan
കൊച്ചി: വ്യവസായിയും നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 22 ന് ഹാജരാകാന്‍ അദ്ദേഹത്തിന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഗോകുലം ഗോപാലനെ ആറു മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് അദ്ദേഹം ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. ഗോകുലം ഗോപാലന്‍ ഫെമ നിയമം ലംഘിച്ച് വിദേശത്തുനിന്നടക്കം പണം സ്വീകരിച്ചുവെന്നാണ് ഇ.ഡി കരുതുന്നത്. അതേസമയം ഇ.ഡിയുടെ നടപടികളെക്കുറിച്ച് അറിയില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഗോകുലം ഗോപാലന്റെ പ്രതികരണം.
Keywords: Gokulam Gopalan, ED, Notice, Questioning


COMMENTS