Drugs seizure at university college hostel
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.
യൂണിവേഴ്‌സിറ്റി കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് അന്വേഷണ അറിയിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് സംഘം മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയ ശേഷം പിന്‍വാങ്ങിയതായാണ് വിവരം.
എഴുപതിലധികം മുറികളുള്ള ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എക്‌സൈസ് സംഘം വ്യാപക പരിശോധന ആരംഭിച്ചത്.
Keywords: Drug, Thiruvananthapuram, University college hostel, Excise
COMMENTS