ന്യൂഡല്‍ഹി : വഖഫ് സ്വത്തുക്കള്‍ വഖഫ് പട്ടികയില്‍നിന്ന് ഒഴിവാക്കരുത് (ഡീനോട്ടിഫൈ) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴ...
ന്യൂഡല്‍ഹി : വഖഫ് സ്വത്തുക്കള്‍ വഖഫ് പട്ടികയില്‍നിന്ന് ഒഴിവാക്കരുത് (ഡീനോട്ടിഫൈ) ചെയ്യരുതെന്ന് സുപ്രീം കോടതി.
ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അത് അല്ലാതാക്കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസ് കോടതിയില്‍ തുടരുന്നത് തീര്‍പ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം. എന്നാല്‍ ബാക്കിയുള്ളവര്‍ മുസ്ലിംകള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാന്‍ തുടങ്ങിയെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അതിശക്തിമായ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി നാളേക്കു മാറ്റി.
പാര്‍ലമെന്റ് നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനുച്ഛേദം 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുത്. അനുച്ഛേദം 26 മതേതരമാണ്, എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുന്‍പ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
Key Words: Denotify, Waqf Properties, Supreme Court
COMMENTS