വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനു ശേഷമുള്ള തന്റെ ആദ്യ വാര്‍ഷിക വൈദ്യപരിശോധനയ്ക്ക് വിധേയനായി ഡോണള്‍ഡ് ട്രംപ്. പര...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനു ശേഷമുള്ള തന്റെ ആദ്യ വാര്‍ഷിക വൈദ്യപരിശോധനയ്ക്ക് വിധേയനായി ഡോണള്‍ഡ് ട്രംപ്. പരിശോധനയ്ക്ക് ശേഷം പ്രതികരണവുമായി പ്രസിഡന്റ് രംഗത്തെത്തി. താന്‍ വളരെ നല്ല ആരോഗ്യ സ്ഥിതിയിലാണെന്നേ ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ഫിറ്റ്‌നസ് ചെക്കപ്പിനു ശേഷമാണ് പ്രതികരണം.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍, 82 വയസുള്ളപ്പോഴായിരുന്നു സ്ഥാനം അലങ്കരിച്ചിരുന്നത്. അപ്പോള്‍ ബൈഡന്‍ സ്റ്റെതസ്‌കോപ്പിന് കീഴില്‍ തളര്‍ന്നുപോയെന്നും മാനസികമായും യോഗ്യനല്ലെന്നും ട്രംപ് പരിഹസിച്ചിരുന്നു. ഈ ടേം അവസാനിക്കുമ്പോള്‍ ട്രംപിനും 82 വയസാകും പ്രായം. രണ്ടാം തവണ അധികാരത്തിലേറിയതിന് ശേഷം തന്റെ ഊര്‍ജസ്വലതയെക്കുറിച്ച് വാചാലനാകുകയായിരുന്നു ട്രംപ്.
Key Words: Annual Health Check UP, Donald Trump
COMMENTS