Director T.K Vasudevan passed away
തൃശൂര്‍: ചലച്ചിത്ര സംവിധായകനും കലാസംവിധായകനുമായിരുന്ന ടി.കെ വാസുദേവന്‍ (89) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്നു. രാമു കാര്യാട്ട്, കെ.എസ് സേതുമാധവന്‍ തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു.
പണിതീരാത്ത വീട്, രമണന്‍, കന്യാകുമാരി, മയിലാടുംകുന്ന്, വീട്ടുമൃഗം, ഉദ്യോഗസ്ഥ അങ്ങനെ നീളുന്നു അദ്ദേഹം സഹസംവിധായകനായ സിനിമകള്‍. പ്രേംനസീര്‍, തകഴി, എം.ജി.ആര്‍, കമലഹാസന്‍, സലില്‍ ചൗധരി, വയലാര്‍ തുടങ്ങി നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
Keywords: T.K Vasudevan, Director, Chemmeen, Passed away
COMMENTS