കുറ്റിയാടി: ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി - തൊട്ടില്‍ പാലം റോഡിലുള്ള സ്റ്റേഷനറിക്ക...
കുറ്റിയാടി: ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി - തൊട്ടില്‍ പാലം റോഡിലുള്ള സ്റ്റേഷനറിക്കടയില്‍ വച്ചാണ് ഇയാൾ കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റ് മിഠായികൾ വിൽപ്പന നടത്തിയിരുന്നത്.
തുടർന്ന് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്‍റണി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് മിഠായിക്ക് 348 ഗ്രാം തൂക്കം വരുമെന്ന് പൊലീസ് അറിയിച്ചു.
Key Words: Delhi Native Arrested, Cannabi Chocolate Candies
COMMENTS