തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് ന...
തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായത് എടപ്പാള്‍ സ്വദേശിയായ സുകാന്ത് ആണെന്നാണ് ആരോപണം.
ഒളിവിലുള്ള സുകാന്തിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സുകാന്ത് രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയത്. യുവതിയുടെ അച്ഛന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏതാനും തെളിവുകള്‍ കൈമാറിയിരുന്നു.
മലപ്പുറം സ്വദേശിയായ യുവാവ്, ഐ ബി ഉദ്യോഗസ്ഥയെ ലൈംഗിക ചൂഷണം നടത്തിയതായും കുടുംബം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം 24 നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്തെിയത്.
Key Words : IB officer Megha, Suicide, Sukant, Lookout Notice
COMMENTS