Court order about masappadi case
കൊച്ചി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാന്‍ കോടതി ഉത്തരവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. സി.എം.ആര്‍.എല്‍, എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് കുറ്റകൃത്യമായി പരിഗണിക്കാനുതകുന്ന തരത്തില്‍ മതിയായ തെളിവുകളുണ്ടെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി നടപടി.
കേസില്‍ വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയവയാണ് കുറ്റങ്ങള്‍. കനത്ത പിഴയും ആറു മാസം മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
അതേസമയം പകര്‍പ്പിനുള്ള അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുള്ള പ്രതികളെ ഇ.ഡി ചോദ്യം ചെയ്യും. ഇതോടെ സംസ്ഥാനം മറ്റൊരു രാഷ്ട്രീയകോലാഹലത്തിനുള്ള വേദിയാകാനുള്ള സാധ്യതയേറുകയാണ്.
Keywords: Masappadi case, Court order, SFIO, CMRL, Exalogic
COMMENTS