Congress leader Sooranad Rajasekharan passed away
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ജന്മനാടായ കൊല്ലം ചാത്തന്നൂരില്‍ നടക്കും.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി മാധ്യമ വിഭാഗം ചെയര്‍മാന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രഡിഡന്റ് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചിട്ടുള്ള ശൂരനാട് രാജശേഖരന്‍ നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം, വീക്ഷണം മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Keywords: Sooranad Rajasekharan, Congress leader, Passed away
COMMENTS