V.D Satheesan is against CM Pinarayi Vijayan
കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന്‍ അടക്കമുള്ളവരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റ്‌ഗേഷന്‍ ഓഫീസ് പ്രതി ചേര്‍ത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വീണയെ കേട്ടതിന് ശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപട്ടികയില്‍ ചേര്‍ത്തതെന്നതും ചൂണ്ടിക്കാട്ടി. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം തെളിവില്ലെന്നാണ് പറഞ്ഞതെന്നും എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ഇവിടെ ബാധകമാണെന്നും അതനുസരിച്ച് എസ്.എഫ്.ഐ.ഒ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരം തട്ടിപ്പ് കണ്ടെത്തിയാണ് വീണയെ പ്രതിചേര്‍ത്തതെന്നും അതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ഇതല്ലായിരുന്നല്ലോ സിപിഎം എടുത്ത നിലപാടെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിക്കുള്ളില്‍ രണ്ട് നിയമം ആണോയെന്നും ചോദിച്ചു.
Keywords: V.D Satheesan, CMRL case, Pinarayi Vijayan, Veena
COMMENTS