തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. എംആര്‍ അജ...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി ഫയല്‍ വിളിച്ച് ഒപ്പിടുകയായിരുന്നു.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടന്നത്.
തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
ഈ അന്വേഷണ റിപ്പോര്‍ട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. അതേസമയം, അനധികൃത സ്വത്ത് സമ്പാദനം ആരോപണത്തില്‍ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ തൊടാതെയാണ് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. പി വിജയനെതിരായ വ്യാജ മൊഴി നല്‍കിയതില്‍ കേസെടുക്കണമെന്ന ശുപാര്‍ശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.
Key Words: CM, Vigilance Report, ADGP Ajith Kumar
COMMENTS