Case against actor Shine Tom Chacko
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ പരാതിയില്‍ നടി വിന്‍സി അലോഷ്യസിന്റെ മൊഴിയെടുക്കാന്‍ അനുമതി തേടി എക്‌സൈസ്. എന്നാല്‍ നടിയുടെ കുടുംബം താത്പര്യമില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നടിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസിനെ അറിയിച്ചത്. നിയമനടപടികളിലേക്ക് കടക്കാതെ സിനിമയില്‍ തന്നെ പരാതി തീര്‍ക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇതോടെ വിഷയത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ എക്‌സൈസിലും പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിന്‍സിയോട് സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം ഷൈനെതിരായ ആരോപണങ്ങളില്‍ താരസംഘടന അമ്മ ഇന്ന് നിലപാട് വ്യക്തമാക്കും.
Keywords: Shine Tom Chacko, Drug case, Vincy, Police, AMMA


COMMENTS