ശബരിമല: പമ്പാ വാലി കണമലയിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കുപറ്റി. ഇവരിൽ ചില...
ശബരിമല: പമ്പാ വാലി കണമലയിൽ കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കുപറ്റി. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
കണമല ഇറക്കത്തിൽ അട്ടിമല വളവിലാണ് അപകടമുണ്ടായത്. ക്രാഷ് ബാരിയർ തകർത്ത് ബസ് താഴേക്ക് മറിയുകയായിരുന്നു.
സമീപത്തെ മരത്തിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ്സിൽ 33 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കണമല ഇറക്കത്തിലെ ഈ ഭാഗം പതിവായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണ് 'അപകടകാരണം വ്യക്തമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Keywords: Sabarimala, Karnataka, Pilgrims, Bus accident, Kanamala, Pamba Valley
COMMENTS