അയോധ്യ: രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദ...
അയോധ്യ: രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രാമ ക്ഷേത്രത്തിൻറെ സുരക്ഷ വർദ്ധിപ്പിച്ചു.
സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു.ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സമുച്ചയത്തിനും അയോധ്യ, ബരാബങ്കി, അയൽ ജില്ലകൾക്കും ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ സൈബർ പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുന്നുണ്ട്.
Key Words: Bomb Threat, Ayodhya Ram Temple
COMMENTS