തൃശൂര്‍: ആര്‍.ഡി.ഒയ്ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശൂര്‍ സിറ്റി പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ജ...
തൃശൂര്‍: ആര്‍.ഡി.ഒയ്ക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശൂര്‍ സിറ്റി പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.
ജാഫര്‍ സാദിഖ് മേത്ത് കേസില്‍ അന്വേഷണം വഴി തിരിച്ചു വിടുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ എടപ്പാടി പളനിസ്വാമിയെ ഉന്മൂലനം ചെയ്യുമെന്നും ഭീഷണി സന്ദേശത്തില്‍ പരാമര്‍ശം.
ആര്‍ ഡി എക്‌സ് ബേസ്ഡ് എക്‌സ്‌പ്ലോസീവ് സ്ഥാപിച്ചു എന്നായിരുന്നു ഭീഷണി സന്ദേശം. ഉച്ചയ്ക്ക് 1.30ന് പൊട്ടും എന്നാണ് ഭീഷണി.
rana_tahawur@hotmail.com എന്ന മെയിലില്‍ നിന്നും പുലര്‍ച്ചെ 4.30 നാണ് ഇ മെയില്‍ വന്നത്. ജില്ലാ കളക്ടറേറ്റില്‍ ലഭിച്ചത് വ്യാജ സന്ദേശം എന്നതാണ് നിഗമനം.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വ്യാജ സന്ദേശം വന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
തമിഴ്‌നാട് ലിബറേഷന്‍ ആര്‍മി, എസ് മാരന്‍, ട്രിച്ചി സെന്‍ട്രല്‍ എന്ന അഭിസംബോധയിടെയാണ് മെയില്‍ അവസാനിക്കുന്നത്.
Key Words: Bomb Threat, Thrissur Collectorate
COMMENTS