Bollywood director Sanoj Mishra arrested in rape case
ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്ര പീഡനക്കേസില്‍ അറസ്റ്റില്‍. 28 കാരിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിലാണ് ഡല്‍ഹി പൊലീസ് സംവിധായകനെ അറസ്റ്റ് ചെയ്തത്. കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടി മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സംവിധായകനാണ് സനോജ് മിശ്ര.
പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് സംവിധായകനെതിരെയുള്ളത്. മാര്‍ച്ച് 6 നാണ് ഡല്‍ഹിയിലെ നബി കരീം പൊലീസ് സ്റ്റേഷനില്‍ യുവതി സംവിധായകനെതിരെ പരാതി ഫയല്‍ ചെയ്തത്.
കഴിഞ്ഞ നാലു വര്‍ഷമായി സംവിധായകനുമായി ലിവിംഗ് ഇന്‍ ബന്ധത്തിലായിരുന്നെന്നും മൂന്ന് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിട്ടുള്ളത്. ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന്റെ രേഖകളടക്കമാണ് പരാതി.
അതേസമയം വിവാഹിതനായ സംവിധായകന്റെ കുടുംബം മുംബൈയിലാണെന്നാണ് വിവരം. കേസില്‍ സംവിധായകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
Keywords: Sanoj Mishra, Bollywood director, Arrest, Rape case
COMMENTS