Bollywood actor Manoj Kumar passed away
മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുഭായി അംബാനി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.
ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് മനോജ് കുമാര്‍. അതിനാല്‍ തന്നെ `ഭരത് കുമാര്‍' എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്മശ്രീ, ദാദാ സാഹേബ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1957 ല്‍ പുറത്തിറങ്ങിയ `ഫാഷന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് `ഉപ് കാര്‍', `പുരബ് ഔര്‍ പച്ചിം', `ക്രാന്തി', `മേരാ നാം ജോക്കര്‍', `ഷഹീദ്', `കാഞ്ച് കി ഗുഡിയ', `ഗുംനാം', `റൊട്ടി കപട ഔര്‍ മകാന്‍' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
നടന്‍, സംവിധായകന്‍ എന്നതിനു പുറമെ തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
Keywords: Manoj Kumar, Bollywood, Mumbai, Passed away
COMMENTS