കൊച്ചി: ഇന്നലെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ബസൂക്കയുടെ ആദ്യ ദിവസത്തെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്‍ കണക്കുകള്‍ എത്രയെന്നോ? റിലീസ് ദിന...
കൊച്ചി: ഇന്നലെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ബസൂക്കയുടെ ആദ്യ ദിവസത്തെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്‍ കണക്കുകള്‍ എത്രയെന്നോ? റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ കളക്ഷനായി നേടിയിരിക്കുന്നത് 3.25 കോടി രൂപയാണ്. ബോക്‌സോഫീസ് ട്രാക്കര്‍മാരായ സാക്‌നില്‍ക്.കോം പ്രസിദ്ധീകരിച്ച പ്രഥമിക കണക്കാണ് ഇത്. നേരത്തെ റിലീസിന് മുന്‍പ് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്ന ചിത്രം പേര് കൊണ്ട് തന്നെ ആദ്യം മുതല്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം ഉണര്‍ത്തിയ ചിത്രമാണ്.
സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോന്‍ ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്. സയ്യീദ് അബ്ബാസാണ് പശ്ചാത്തല സംഗീതം.
COMMENTS