ആലപ്പുഴ : മലപ്പുറത്ത് പ്രത്യേക മതവിഭാഗത്തെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പുലിവാലുപിടിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാ...
ആലപ്പുഴ : മലപ്പുറത്ത് പ്രത്യേക മതവിഭാഗത്തെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പുലിവാലുപിടിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത്.
വിദ്യാഭ്യാസ പരമായി പിന്നില്‍ നില്‍ക്കുന്ന പ്രദേശമാണ് മലപ്പുറമെന്നും അവിടെ ഈഴവ സമുദയത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല. മുസ്ലീം സമുദായത്തിന് 11 എയ്ഡഡ് കോളേജുകള്‍ ഉണ്ടെന്നും വെള്ളാപ്പള്ളി. ലീഗിലെ പ്രമുഖന്‍മാരായ സമ്പന്നന്‍മാര്‍ക്കാണ് കൂടുതല്‍ സ്ഥാപനങ്ങള്‍. 6 അറബിക് കോളേജുകളും ഉണ്ട്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി നേടിയെടുത്തതാണ് ഇവയെല്ലാം- വെള്ളാപ്പള്ളി ആരോപിക്കുന്നു.
അതേസമയം താന്‍ മുസ്ലീം വിരോധിയല്ല, ആടിനെ പട്ടിയാക്കാനാണ് ലീഗ് നേതാക്കളുടെ ശ്രമമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. റഹീമിനെ സിന്‍ഡിക്കേറ്റ് അംഗമാക്കിയത് ഈഴവര്‍ വോട്ട് കൊടുത്താണ്. മത വിദ്വേഷമുണ്ടെങ്കില്‍ ഈഴവനെ നിര്‍ത്തി വിജയിപ്പിക്കാമായിരുന്നില്ലേ ? ഭായി ഭായിമാരായി നടന്നു, വഞ്ചിക്കപ്പെട്ടപ്പോള്‍ താന്‍ മാറി. തങ്ങളെ അവഹേളിച്ചു. 56% ആണ് മലപ്പുറത്തെ മുസ്ലിം ജനസംഖ്യ. മലപ്പുറം മുസ്ലീം രാജ്യമാണെന്ന് പറയാന്‍ സാധിക്കില്ല. അവരുടെ പ്രശ്‌നം വരുമ്പോള്‍ മതേതര വാദികള്‍ എന്ന് പറയുന്നവര്‍ ഒന്നാകുന്നു. തനിക്ക് നേരെ ഇത് മൂന്നാമത്തെ ആക്രമണമാണെന്നും വെള്ളിപ്പള്ളി വിശദീകരിച്ചു.
സാമൂഹ്യ നീതി മലപ്പുറത്ത് ഇല്ല എന്ന് പറഞ്ഞത് സത്യം. കേസെടുക്കാന്‍ താന്‍ എന്ത് പിണ്ണാക്ക് ചെയ്തിട്ടാണ് ? ഗോകുലം ഗോപാലനെ രക്ഷിക്കാനാണ് തന്നെ വാര്‍ത്തയാക്കുന്നത്. വര്‍ഗീയ വാദിയാണെന്ന് പറഞ്ഞ് ചവിട്ടിമെതിക്കുന്നവര്‍ക്ക് കാലം മാപ്പ് കൊടുക്കില്ല. ഈ അഭിപ്രായങ്ങള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് വച്ച് പറഞ്ഞതു കൊണ്ടാണ് ഇത്രയും വിഷയമായത്- വെള്ളിപ്പള്ളി ചൂണ്ടിക്കാട്ടി.
മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എസ് എന്‍ ഡി പി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. മലപ്പുറം ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Key Words: Vellapally Natesan, Malappuram Remark
COMMENTS