സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ വിനോദ സഞ്ചാരികളുടെ ആവശ്യം മുന്‍നിര്‍ത്തി ഒന്നാം തീയതിയിലും മദ്യം വിള...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ വിനോദ സഞ്ചാരികളുടെ ആവശ്യം മുന്‍നിര്‍ത്തി ഒന്നാം തീയതിയിലും മദ്യം വിളമ്പാന്‍ അനുമതി നല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനൊപ്പം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി നല്കും. ടൂറിസം കോണ്‍ഫറന്‍സുകളോ വിവാഹമോ മറ്റു പരിപാടികളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കി അരലക്ഷം രൂപ ഫീസ് ഒടുക്കി ഡ്രൈ ഡേയില്‍ ഇവിടെ മദ്യം വിളമ്പാം. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയിട്ടില്ല. ബാറിന്റെ പ്രവര്‍ത്തന സമയത്തിലും മാറ്റമില്ല.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും. ക്ലാസ്സിഫിക്കേഷന്‍ അടിസ്ഥാനത്തിലായിരിക്കും അനുമതി. ക്രൂസ് ബോട്ടുകള്‍ക്കും അനുമതി ലഭിക്കും. എന്നാല്‍, ഹൗസ് ബോട്ടുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല.
കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററായി തുടരും. കള്ളുഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാന്‍ അനുമതി നല്കും. ലേലത്തില്‍ വിറ്റുപോകാത്ത കളളുഷാപ്പുകള്‍
തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്തു നടത്താനും അനുമതി നല്‍കി. കുപ്പിയിലാക്കിയ കള്ളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്കും.
Summary: Keeping in view the demand of tourists in hotels above three star, the Cabinet meeting has decided to allow the serving of alcohol on the dry day as well. Along with this, alcohol will be allowed to be served on ships with five-star facilities.
COMMENTS