Alappuzha hybrid ganja case
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ സാധ്യത. കേസില്‍ പ്രതിയാക്കാനുള്ള തരത്തിലുള്ള തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടി. ഇതോടെ നടനെ വീണ്ടും വിളിച്ചുവരുത്തും.
കേസിലെ പ്രധാന പ്രതിയായ തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയ്റ്റ് എന്നായിരുന്നു നടന്റെ മറുപടി.
എന്നാല്‍ ശ്രീനാഥ് ഭാസിക്കൊപ്പം ചോദ്യംചെയ്ത ഷൈന്‍ ടോം ചാക്കോഉള്പ്പടെയുള്ള മറ്റ് നാലുപേരുടെയും പങ്ക് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കേസിലെ പ്രതികളായ തസ്ലീമ സുല്‍ത്താന, ഫിറോസ്, സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
Keywords: Hybrid, Ganja case, Alappuzha, Sreenath Bhasi, Shine Tom Chacko
COMMENTS