High court rejects Dileep's plea for CBI investigation
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. 2019 ല്‍ ദിലീപ് ഇതേ ആവശ്യമുന്നയിച്ച് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
സുതാര്യവും പക്ഷപാതമില്ലാതെയും കേസന്വേഷണം നടത്താന്‍ സി.ബി.ഐ തന്നെ വേണമെന്നതായിരുന്നു ദിലീപിന്റെ ആവശ്യം.
എന്നാല്‍ കേസിന്റെ വിചാരണ അവസാനഘട്ടത്തിലായസാഹചര്യത്തില്‍ അത് വൈകിപ്പിക്കാനാണ് പ്രതിയുടെ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
Keywords: High court, Dileep, CBI, Investigation, Reject
COMMENTS