Actor Ravi Kumar passed away
ചെന്നൈ: നടന്‍ രവികുമാര്‍ (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതനായിരുന്നു. സംസ്‌കാരം നാളെ നടക്കും. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ജനിച്ചു വളര്‍ന്നത് ചെന്നൈയിലാണ്.
നിരവധി സിനിമകളില്‍ പ്രണയനായകനായി തിളങ്ങിയ നടനാണ് രവികുമാര്‍. നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത `അമ്മ' എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
ലിസ, അവളുടെ രാവുകള്‍, സര്‍പ്പം, അങ്ങാടി, തീക്കടല്‍, അനുപല്ലവി എന്നിവയാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
അദ്ദേഹം പാടി അഭിനയിച്ച അനുപല്ലവിയിലെ ബിച്ചു തിരുമല എഴുതി കെ.ജെ ജോയ് സംഗീതം നല്‍കി യേശുദാസ് പാടിയ `എന്‍ സ്വരം പൂവിടും ഗാനമേ ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Keywords: Ravi Kumar, Cancer, Passed away
COMMENTS