തിരുവനന്തപുരം : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാ...
തിരുവനന്തപുരം : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദര്‍ശിന്റെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിലെടുത്തത്.
കരുതല്‍ തടങ്കലെന്നാണ് വിവരം. ആദര്‍ശിനെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കിയെയും കരുതല്‍ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഉത്സവം കാണാനെത്തിയതെന്നാണ് അര്‍ജുന്റെ വിശദീകരണം.
Key Words: Arjun Ayanki, Police
COMMENTS